കാര്‍ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.. ആ കാറില്‍ പോയത് കൊലയാളി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് സംഘത്തിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ വീടിനുള്ളില്‍ പാചക വാതകം നിറഞ്ഞിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. വീടിനുള്ളില്‍ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറന്‍സിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.

വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറില്‍ ഒരാള്‍ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

ഇന്നലെ വൈകിട്ടാണ് കൊലപാതക വാര്‍ത്ത പുറത്തറിഞ്ഞത്. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സിലില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലിക്ക് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular