സംസ്ഥാനത്ത് വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരത്ത് രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. കൊല്ലം, എറണാകുളം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഇന്ന് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗോവയ്ക്കും മുബൈക്കും ഇടയില്‍ കടലിലാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular