കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരം

കൊച്ചി: കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നും എത്തിയ ഇവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ മുംബൈയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെ ക്വാറന്റൈന്‍ ചെയ്തു.

വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി ഇവരുടെ വൃക്കകളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ ഇവരെ സ്‌ക്രീനിംഗ് ടെസ്റ്റില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

Follow us on patham online news

pathram:
Related Post
Leave a Comment