രാവിയെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് രാവിയെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി ഉത്തരവ്. ഓണ്‍ലൈന്‍ ക്യു സംവിധാനം ഒരുക്കിക്കൊണ്ടുവേണം മദ്യവില്‍പ്പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാകുന്ന മുറയ്ക്ക് മദ്യവില്‍പ്പന ആരംഭിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് രാവിയെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്യവില്‍പ്പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 301 ബെവ്കോ, കണ്‍സ്യുമര്‍ ഫെഡ് വില്‍പ്പനശാലകള്‍ വഴിയും ബാറുകള്‍ വഴിയും മദ്യം പാഴ്സലായി വില്‍ക്കാം. എന്നാല്‍ എല്ലായിടത്തേയും മദ്യവില്‍പ്പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലുള്ള മൊബൈല്‍ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിന്‍െ്റ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബെവ്കോ എം.ഡി വിശദീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular