ഇന്ത്യയുമായി നല്ല ബന്ധം, മോഡി തന്റെ നല്ല സുഹൃത്ത്; ഇന്ത്യയ്ക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യക്ക് കൊവിഡ് ചികിത്സയ്ക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

‘ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അറിയിക്കുകയാണെന്നും’ ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ എത്രമാത്രം വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലേക്ക് ഒരുപാട് വെന്റിലേറ്ററുകള്‍ അയച്ചുകഴിഞ്ഞു. കുറച്ചു വെന്റിലേറ്ററുകള്‍ കൂടി അയക്കും. വെന്റിലേറ്ററുകള്‍ വന്‍തോതില്‍ വിതരണം ചെയ്യാനുള്ള സംവിധാനം അമേരിക്കയ്ക്കുണ്ട്. ക്യാമ്പ് ഡേവിഡില്‍ വാരാന്ത്യം ചെലവഴിക്കാന്‍ പുറപ്പെടും മുന്‍പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്യാംപ് ഡേവിഡില്‍ നിരവധി കൂടിക്കാഴ്ചകള്‍ ട്രംപ് നടത്തുന്നുണ്ട്.

ട്രംപിന്റെ ആവശ്യപ്രകാരം കോവിഡ് ചികിത്സയ്ക്കായി ഇന്ത്യ അമേരിക്കയിലേക്ക് അഞ്ച് കോടി ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകള്‍ അയച്ചിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള നല്ല ബന്ധം പ്രസിഡന്റ് ‘ട്രംപ് തുറന്നുകാട്ടിയതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലീ മക് ഇനാനി പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയാണ്. ഇന്ത്യയ്ക്ക് വെന്‍്‌റിലേറ്റര്‍ നല്‍കുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ നിന്ന് വെന്റിലേറ്റര്‍ ലഭിക്കുന്ന ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular