കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്നു കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കെപിസിസിയുടെ അഭ്യര്‍ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. ഇതിനായി എന്‍.എ.ഹാരിസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. കര്‍ണാടകകേരള സര്‍ക്കാരുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ് ഡെസ്‌ക് വഴി ലഭിക്കും. ഫോണ്‍ 969696 9232, ഇ–മെയില്‍ infomlanaharis@gmail.com.

pathram:
Related Post
Leave a Comment