കൊറോണ ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു ; യുഎഇില്‍ മരിച്ച മലയാളികളുടെ എണ്ണം 43 ആയി

ദുബായ് : കോവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ എടച്ചേരി സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇതോടെ യുഎഇില്‍ മരിച്ച മലയാളികളുടെ എണ്ണം 43 ആയി. ശനിയാഴ്ച രാത്രി കോഴിക്കോട് പയ്യോളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

pathram:
Related Post
Leave a Comment