കോലിയും സ്മിത്തുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍; എന്നാല്‍ അവരെ മികച്ചതാക്കിയത് നമ്മളല്ലേയെന്ന് രോഹിത്തിനോട് വാര്‍ണര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണറിന് സംശയമില്ല. പക്ഷേ, എന്നാല്‍ അവരെ ഏറ്റവും മികച്ചവരാക്കുന്നത് ആരാണ്? അത് വാര്‍ണറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ്! ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി നടത്തിയ ലൈവ് ചാറ്റിലാണ് സ്റ്റീവ് സ്മിത്തിനെയും വിരാട് കോലിയെയും മികച്ചവരാക്കുന്നത് നമ്മളാണെന്ന് വാര്‍ണര്‍ രോഹിത്തിനെ ചൂണ്ടിക്കാട്ടിയത്. തമാശരൂപേണ വാര്‍ണര്‍ നടത്തിയ പരാമര്‍ശം ആരാധകര്‍ക്കും ഇഷ്ടമായി ലൈവ് ചാറ്റിനിടെ ഇരുവരും കളിക്കളത്തിലെ രസകരമായ ഒട്ടേറെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ഓപ്പണിങ് പങ്കാളികളായ ആരോണ്‍ ഫിഞ്ച്, ശിഖര്‍ ധവാന്‍ എന്നിവരെക്കുറിച്ച് മനസ്സു തുറന്നു. ഓപ്പണിങ്ങിലേക്കുള്ള വരവിന്റെ കഥയും വെളിപ്പെടുത്തി.

കോലിയും സ്മിത്തുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെന്ന് ആളുകള്‍ പറയുന്നു. പക്ഷേ, പന്തിന്റെ തിളക്കം കളഞ്ഞ് അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നത് നമ്മളല്ലേ? ഓപ്പണര്‍മാരെന്ന നിലയില്‍ നമ്മുടെ ജോലി വളരെ വലുതാണ്’ – വാര്‍ണര്‍ ചൂണ്ടിക്കാട്ടി. തമാശരൂപേണയാണ് വാര്‍ണറിതു പറഞ്ഞതെങ്കിലും അതില്‍ കുറച്ചു കാര്യവുമുണ്ട്. ഓസ്‌ട്രേലിയ, ഇന്ത്യ ടീമുകളുടെ ഓപ്പണര്‍മാരാണ് വാര്‍ണറും രോഹിത്തും. മത്സരത്തിന്റെ ആരംഭത്തില്‍ സര്‍വകരുത്തും ആവാഹിച്ച് ബോള്‍ ചെയ്യുന്ന എതിര്‍ ടീമിന്റെ മുഖ്യ ബോളര്‍മാരെ നേരിടുന്നത് ഇവരുടെ ചുമതലയാണ്. ഇരുവരും ചേര്‍ന്ന് അടിച്ചു പതംവരുത്തിയ പന്താണ് പിന്നാലെയെത്തുന്ന സ്മിത്തിനും കോലിക്കും കിട്ടുന്നത്. ഇതോടെ അവരുടെ ജോലി താരതമ്യേന എളുപ്പമാകും. അങ്ങനെയെങ്കില്‍ വാര്‍ണറിന്റെ അവകാശവാദം ശരിയല്ലേ?

രാജ്യാന്തര ക്രിക്കറ്റിലെ വിനാശകാരികളായ ഓപ്പണര്‍മാരെങ്കിലും ഇരുവരുടെയും തുടക്കകാലം ഏതാണ്ട് ഒരുപോലെയാണ്. കരിയറിന്റെ തുടക്ക കാലത്ത് മധ്യനിര ബാറ്റ്‌സ്മാന്‍മാരായിരുന്നു രോഹിത്തും വാര്‍ണറും. ആദ്യമായി ഓപ്പണറുടെ വേഷമണി!ഞ്ഞതിനെക്കുറിച്ച് വാര്‍ണര്‍ രോഹിത്തിനോടു വിവരിച്ചു.

‘സത്യത്തില്‍ ആരംഭകാലത്ത് ഞാന്‍ മധ്യനിരയിലാണ് ബാറ്റു ചെയ്തിരുന്നത്. 2009ല്‍ ന്യൂസൗത്ത് വെയില്‍സിനു കളിക്കുന്ന കാലത്താണ് ഡൊമിനിക് തോണ്‍ലി ക്യാപ്റ്റനായിരുന്ന കാലത്താണ് ഫിലിപ് ഹ്യൂസിനൊപ്പം എന്നോടും ഓപ്പണറാകാന്‍ ആദ്യമായി ആവശ്യപ്പെട്ടത്. അതിനുശേഷം ഞാന്‍ ബോളിങ് പൂര്‍ണമായും ഉപേക്ഷിച്ചു’ – വാര്‍ണര്‍ പറഞ്ഞു.

അതേസമയം, തന്റെ ഇപ്പോഴത്തെ ടീമായ മുംബൈ ഇന്ത്യന്‍സിനെതിരെ 2009ലെ ഐപിഎല്‍ സീസണില്‍ ഹാട്രിക് നേടിയ കാര്യം രോഹിത് ശര്‍മയും അനുസ്മരിച്ചു. അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ (ഇപ്പോഴത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) താരമായിരുന്നു രോഹിത്. മുംബൈ താരങ്ങളായ അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ്, ജെ.പി. ഡുമിനി എന്നിവരെ പുറത്താക്കിയാണ് രോഹിത് ഹാട്രിക് നേടിയത്. ‘അന്ന് പുറത്താക്കിയവരെല്ലാം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നവരായിരുന്നു. പിന്നീട് വിരലിനു പരുക്കേറ്റതിനുശേഷമാണ് ഞാന്‍ ബോളിങ് നിര്‍ത്തിയത്’ – രോഹിത് പറഞ്ഞു.

ഓപ്പണിങ്ങില്‍ സ്ഥിരം പങ്കാളികളായ ആരോണ്‍ ഫിഞ്ച്, ശിഖര്‍ ധവാന്‍ എന്നിവരെക്കുറിച്ചും ഇരുവരും മനസ്സു തുറന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ ഫിഞ്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന വാര്‍ണറിന്റെ ഐപിഎല്ലിലെ ഓപ്പണിങ് പങ്കാളിയാണ് ധവാന്‍. അതേസമയം, ഏകദിനത്തിലും ട്വന്റി20യിലും ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യത്തിലൊന്നാണ് രോഹിത്തും ധവാനും.

കളത്തിലിറങ്ങുമ്പോള്‍ ആദ്യ പന്തു നേരിടുന്ന കാര്യത്തില്‍ വൈമുഖ്യമുള്ളവരാണ് ഇരുവരുമെന്ന് വാര്‍ണറും രോഹിത്തും അനുസ്മരിച്ചു. ‘ഓപ്പണറെന്ന നിലയില്‍ എന്റെ രണ്ടാമത്തെ മത്സരം 2013 ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു. ഞാനാണെങ്കില്‍ മോണി മോര്‍ക്കലിനെയും ഡെയ്ല്‍ സ്‌റ്റെയ്‌നെയും നേരിട്ടിട്ടുമില്ല. അതുകൊണ്ട് ആദ്യ പന്ത് നേരിടാന്‍ ധവാനോട് ആവശ്യപ്പെട്ടു. പക്ഷേ, എനിക്കാണ് കൂടുതല്‍ അനുഭവസമ്പത്തെന്ന് പറഞ്ഞ് ധവാന്‍ പതുക്കെ വലിഞ്ഞു. ആദ്യം സ്‌െ്രെടക്ക് ചെയ്ത ഞാന്‍ മോണി! മോര്‍ക്കല്‍ എറിഞ്ഞ ആദ്യ മൂന്നു പന്തുകള്‍ കണ്ടുകൂടിയില്ല’ – രോഹിത് അനുസ്മരിച്ചു. ഇടംകയ്യന്‍മാരാണ് ബോളിങ് തുടങ്ങുന്നതെങ്കില്‍ ഫിഞ്ചും ആദ്യ പന്തു നേരിടാന്‍ മടിക്കാറുണ്ടെന്ന് വാര്‍ണറും വെളിപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular