കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തജില്ലയായി

പത്തനംതിട്ട/കോട്ടയം: കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 6 പേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. ഇവരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

അതേ സമയം കോവിഡ് സ്ഥിരീകരിച്ച നാമക്കല്‍ മുട്ടലോറിയിലെ െ്രെഡവറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ നിരീക്ഷണത്തിലാണ്.

പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആയത്. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് കോവിഡ് സ്ഥിരീകരിച്ചത്‌

Similar Articles

Comments

Advertismentspot_img

Most Popular