അപകീർത്തികരമായ വാർത്ത; സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു

കളമശേരി: അപകീർത്തികരമായ പരാതി നൽകുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു.
തനിക്കെതിരെ നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സാമുഹൃമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ജി ഗിരീഷ് ബാബുവിനെതിരെ ആണ് സി പി എം കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസ തട്ടിപ്പിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനും അവരെ വാർത്തകളിൽ നിന്ന് മറച്ചുവെക്കാനും അത് വഴി സിപിഐ എമ്മിനെ അപകീർത്തിപെടുത്താനും ലക്ഷ്യമിട്ടാണ് മനപ്പൂർവം സക്കീർ ഹുസൈൻ്റെ പേര് ബന്ധപ്പെടുത്തി പരാതിയും വാർത്തയും സൃഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

പൊതുപ്രവർത്തകനായ തന്നെ സമൂഹമധ്യത്തിൽ അവഹേളിക്കുവാൻ നിരന്തരം നവമാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അഡ്വ.കെ കെ നാസർ മുഖേന 25 ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ് നടപടി കളും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെതിരെ കേസ് ഫയൽ ചെയ്തത്.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...