ദുബായിൽ കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുല്ല(63) ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ദെയ്റയിൽ റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ജമീല. മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം.

Similar Articles

Comments

Advertismentspot_img

Most Popular