ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കാറില്‍ പിന്‍സീറ്റില്‍ ഒരാള്‍; ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും; പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഇങ്ങനെ…

മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. മദ്യവും സിഗരറ്റും വില്‍ക്കരുത്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഹോട്‌സ്‌പോട്ടുകള്‍ക്കും മാര്‍ഗരേഖ പുറത്തിറക്കി. ഹോട്‌സ്‌പോട്ടുകളില്‍ ഇളവുകള്‍ അനുവദിക്കില്ല.

ഗ്രാമീണ റോഡ്, ജലസേചന, കെട്ടിട നിര്‍മാണം അനുവദിക്കാം.

കാര്‍ഷിക യന്ത്രങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും വില്‍ക്കാം.

കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കാം

അക്വേറിയം, ഹാച്ചറികള്‍ തുറക്കാം, മല്‍സ്യകൃഷിക്ക് നിയന്ത്രണങ്ങളില്ല

മല്‍സ്യ, കോഴി, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി

തേയില, കാപ്പി, റബര്‍, കശുവണ്ടി സംസ്‌കരണകേന്ദ്രങ്ങള്‍ തുറക്കാം

ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും

ഗോശാലകളും മറ്റു മൃഗസംരക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കാം

ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരോടെ തുറക്കാം

കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാര്‍ ആകാം

ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥര്‍ എത്തണം

അഗതികേന്ദ്രങ്ങള്‍ തുറക്കാം

ശിശു, അംഗപരിമിത, ഭിന്നശേഷി, വയോജന, വനിതാ കേന്ദ്രങ്ങള്‍ തുറക്കാം

അംഗന്‍വാടികള്‍ തുറക്കരുത്, രണ്ടാഴ്ചയിലൊരിക്കല്‍ വീട്ടില്‍ ഭക്ഷണം എത്തിക്കണം

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പാക്കാം

ജലസേചന, ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം

മാസ്‌ക് നിര്‍ബന്ധമാക്കി

രാജ്യത്ത് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

സംസ്ഥാനങ്ങളോട് കൂടുതല്‍ ഇളവുകള്‍ ചോദിക്കരുതെന്നും കേന്ദ്രം

ജീവനക്കാരെ കഴിയുന്നതും പരിസരത്ത് താമസിപ്പിക്കണം

ഗ്രാമങ്ങളിലെ ഭക്ഷ്യസംസ്‌കരണകേന്ദ്രങ്ങള്‍ തുറക്കാം

സ്വകാര്യവാഹനം നിയന്ത്രണങ്ങളോടെ മാത്രം

ആരോഗ്യ, വെറ്ററിനറി തുടങ്ങിയ അവശ്യസേവനങ്ങള്‍ നിറവേറ്റാം

ഡ്രൈവര്‍ക്കു പുറമെ പിന്‍സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം.

Similar Articles

Comments

Advertismentspot_img

Most Popular