ലോക്ക്ഡൗണ്‍; കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് കൂടുന്നു…

കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ വളരെ കൂടുതലായി കാണുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇത്തരം വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ഡാറ്റാ നിരീക്ഷണ സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതായും ഫണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മാര്‍ച്ച് 24 മുതല്‍ 26 വരെ ലോകത്തിലെ ഏറ്റവും വലിയ പോണോഗ്രാഫി സൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശനം 95 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് ഇന്റര്‍നെറ്റ് തികച്ചും സുരക്ഷിതമല്ലാത്ത ഇടമായി എന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ വര്‍ധിക്കുന്നതിലേക്കാവും ഇത്തരം സാഹചര്യങ്ങള്‍ വഴി തുറക്കുകയെന്നും ഐസിപിഎഫ് മുന്നറിയിപ്പു നല്‍കി.

മെട്രോ നഗരങ്ങളായ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവയ്ക്കു പുറമെ രണ്ടാം നിരയിലുള്ള നിരവധി നഗരങ്ങളിലും കുട്ടികളുടെ അശ്ലീല സൈറ്റുകളിലേക്കുള്ള സന്ദര്‍ശനം കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭുവനേശ്വറിലും ചെന്നൈയിലും കുട്ടികളുടെ പോണോഗ്രാഫിക്കായുള്ള ആവശ്യം കൂടുതലാണ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം കൂടുതലാണെന്നും സൂചനകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular