ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് രണ്ട് 500 രൂപ നോട്ടുകള്‍

ലഖ്‌നൗ: കൊറോണ വ്യാപനം ജനങ്ങളില്‍ വലിയ പേടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പേപ്പര്‍ മില്‍ കോളനിയില്‍ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ രണ്ടു നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം വെയ്ക്കുകയായിരുന്നു. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊറോണ പടര്‍ത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് കോളനിക്കാര്‍ സംശയിക്കുന്നത്.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.
സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നോട്ടിലൂടെ കൊറോണ പടരുമെന്ന മുന്നറിയിപ്പ് നല്‍കുന്ന വാട്‌സാപ്പ് വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ടാണ് ആളുകള്‍ ഭയചകിതരായത്.

കോളിങ് ബെല്‍ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കല്‍ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയില്‍. പിന്നീട് സാനിറ്റൈസര്‍ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയല്‍വാസിയുടെ വീടിന്റെ വാതില്‍പടിക്കല്‍ വെക്കുന്നതും വീഡിയോയിലുണ്ട്. അതേ സമയം വഴിയില്‍ ഉപേക്ഷിച്ച നോട്ടിനു പിന്നിലാരാണെന്നുള്ള അന്വേഷണമൊന്നും പോലീസ് തുടങ്ങിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular