മറ്റൊരു കോണ്‍ഗ്രസ് നേതാവിനും കോവിഡ്; പൊലീസ് കേസെടുത്തു

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവച്ച കോണ്‍ഗ്രസ് നേതാവിന് കൊവിഡ് പോസിറ്റീവ്. നേതാവിന്റെ കുടുംബത്തിനും ഫലം പോസിറ്റീവാണ്. കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുന്‍ കൗണ്‍സിലറായിരുന്ന ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരുത്തിരവാദിത്തപരമായ പെരുമാറ്റം കാരണം ഇദ്ദേഹം താമസിക്കുന്ന സൗത്ത്‌വെസ്റ്റ് ഡല്‍ഹിയിലെ ധീന്‍പുര്‍ ഗ്രാമം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ നേതാവിനെയും കുടുംബത്തെയും അംബേദ്ക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അധികൃതരെ അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ ഇദ്ദേഹം മനഃപൂര്‍വം വിവരങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു. പിന്നീട് കൊറോണ ലക്ഷണങ്ങള്‍ പുറത്തുവന്നതോടെ ഇദ്ദേഹം ചികിത്സ തേടുകയും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവരം പുറത്തുവരികയുമായിരുന്നു.

ധീന്‍പൂര്‍ ജില്ലയിലെ 250 വീടുകളാണ് നിലവില്‍ അധികൃതര്‍ സീല്‍ ചെയ്തിരിക്കുന്നത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാനാണ് നിര്‍ദേശം.

Similar Articles

Comments

Advertismentspot_img

Most Popular