ക്ലിന്റണെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

യു.എസ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് വഴിതുറന്ന വിവാദത്തിലെ പ്രധാന കണ്ണി ലിന്‍ഡ ട്രിപ് (70) അന്തിച്ചു. 2001 മുതല്‍ അര്‍ബുദബാധിതയായിരുന്നു. പ്രസിഡന്റ്ക്ല ിന്റനും വൈറ്റ് ഹൗസ് പരിചാരിക മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ച് ലോകം അറിഞ്ഞത് ലിന്‍ഡ രഹസ്യമായി റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ്. കിന്റന്‍ ദമ്പതികള്‍ ഉള്‍പ്പെട്ട വൈറ്റ് വാട്ടര്‍ കുംഭകോണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട സ്വതന്ത്ര അഭിഭാഷകന്‍ കെന്നത്ത് സ്റ്റാറിന്, ലിന്‍ഡയാണ് മോണിക്ക വിവാദത്തിന്റെ ടേപ്പുകള്‍ കൈമാറിയത്. ഇതാണ് പിന്നീട് ക്ലിന്റനെ ഇംപീച്ച്‌മെന്റ് വരെ കൊണ്ടെത്തിച്ചത്.

ആദ്യം വൈറ്റ് ഹൗസില്‍ ജീവനക്കാരിയായിരുന്ന ലിന്‍ഡയുടെ തട്ടകം പിന്നീട് പ്രതിരോധ ആസ്ഥാനമായ പെന്റഗണായി. അന്നു 48 വയസുകാരിയും വിവാഹ മോചിതയുമായ ലിന്‍ഡ രണ്ടു മക്കളുടെ അമ്മയായിരുന്നു. മേരിലന്‍ഡിലെ കൊളംബിയയിലായിരുന്നു താമസം. മോണിക്ക ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടെ പ്രസിഡന്റുമായുള്ള ബന്ധത്തെ കുറിച്ച് ലിന്‍ഡയോടു പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ ഇത് രഹസ്യമായി റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു.ക്ല ിന്റനെതിരേ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കടുവില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നാണ് ലിന്‍ഡയുടെ ഫോണ്‍ ചോര്‍ത്തലിനെ അന്ന് മോണിക്ക വിശേഷിപ്പിച്ചത്. അതേസമയം, ലിന്‍ഡയുടെ രോഗം മൂര്‍ച്ചിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് മോണിക്ക ലെവന്‍സ്‌കി സന്ദേശമയച്ചിരുന്നു. അന്നുക്ല ിന്റണ്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ലോകത്ത് മീ ടു മുന്നേറ്റം നേരത്തേ ഉണ്ടാകുമായിരുന്നുവെന്ന് ഏതാനും വര്‍ഷം മുമ്പ് ലിന്‍ഡ് ട്രിപ് പറയുകയുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular