“മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണ്”

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ എഫ് എം റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടൻ സങ്കല്പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ്.

അനു സിത്താരയുടെ ഈ സൗന്ദര്യത്തിൽ താനും ഒരു ആരാധകനാണെന്ന് ഉണ്ണിമുകുന്ദൻ വ്യക്തമാക്കുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചത് അഭിനയിച്ചത് മാമാങ്കം എന്ന ബ്രഹ്മാണ്ട ചിത്രത്തിലായിരുന്നു. ആ ചിത്രത്തിൽ പരമ്പരാഗതമായ നാടൻ വേഷത്തിൽ എത്തിയ അനുസിത്താര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമാങ്കത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും പറയുമ്പോഴാണ് അനു സിത്താര മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണെന്ന് ഉണ്ണിമുകുന്ദൻ തുറന്നു പറഞ്ഞത്.

ഇക്കാര്യം അനു സിത്താരയോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ മറു ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉണ്ണിമുകുന്ദൻ മറുപടി നൽകിയത്. താരത്തിന് ഓമനത്വം മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യമായിരുന്നു മാമാങ്കം എന്ന ചിത്രത്തിലെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു.

ഒട്ടുമിക്ക മലയാളി പ്രേക്ഷകർക്കും ഉണ്ണിമുകുന്ദന്റെ ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ കേരളത്തനിമ എന്നൊക്കെ പറയുന്നതിൽ അനു സിത്താരക്ക് നൂറിൽ നൂറ് മാർക്ക് തന്നെയാണ്.

pathram desk 2:
Leave a Comment