ടിറയുടെ പുതിയ ലേബൽ ബ്രാൻഡ്: നെയിൽസ് അവർ വേ

മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ടിറ ബ്യൂട്ടി പുതിയ സ്വകാര്യ ലേബൽ ബ്രാൻഡായ ‘നെയിൽസ് അവർ വേ’ ലോഞ്ച് ചെയ്തു. നെയിൽസ് അവർ വേ പ്രീമിയം നെയിൽ കളർ, കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശ്രേണി അവതരിപ്പിക്കുന്നു.

വൈവിധ്യമാർന്ന വർണ്ണ പാലറ്റുകളിൽ വരുന്ന നെയിൽ കളറുകൾക്കൊപ്പം നഖങ്ങളെ പോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നോ ബമ്പ് ബേസ്, ക്യൂട്ടി കെയർ, ടഫൻ അപ്പ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ അവശ്യ നഖ സംരക്ഷണ ഉൽപ്പന്നങ്ങൾ നെയിൽസ് അവർ വേ വാഗ്ദാനം ചെയ്യുന്നു.

സമ്പൂർണ്ണ മാനിക്യൂർ സൊല്യൂഷൻ അന്വേഷിക്കുന്നവർക്ക്, ഫ്രഞ്ച് ‘എം അപ്പ്, നെയിൽഡ് ഇറ്റ് പോലുള്ള സൗകര്യപ്രദമായ കിറ്റുകളും ലഭ്യമാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന, പ്രൊഫഷണൽ നിലവാരമുള്ള ഫിനിഷിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നെയിൽസ് അവർ വേ ശ്രേണിയിൽ ലഭ്യമാകും.

pathram desk 2:
Related Post
Leave a Comment