ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നു; സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും

ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന.

സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.

മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ രണ്ടാഴ്ചമുമ്പ് മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ 14 വരെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ എല്ലാ ഷൂട്ടിങ്ങും അനിശ്ചിതകാലത്തേക്ക് നീണ്ടു.

ഇതോടെ മേഖലയിലെ നൂറുകണക്കിന് ദിവസവേതനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഷൂട്ടിംഗ് നിലയ്ക്കുന്നതോടെ പ്രതിസദ്ധിയിലാവുന്നത് ദിവസവേദനക്കാരാണ്.’താരങ്ങള്‍ക്ക് വലിയ പ്രശ്‌നമില്ല.

Similar Articles

Comments

Advertismentspot_img

Most Popular