ഒരുകാരണവശാലും ചെക്ക് പോസ്റ്റുകള്‍ തുറന്നു നല്‍കില്ല; വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തിയിലൂടെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. വയനാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം തിരികേ പോവണമെന്നും ഒരുകാരണവശാലും യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ തുറന്നുനല്‍കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ നിന്ന് ആളുകള്‍ ഇനിയും വന്നാല്‍ ബുദ്ധിമുട്ടാണ്. ഇന്ന് മാത്രം 200ലധികം ആളുകളാണ് ജില്ലയിലെ കോവിഡ് സെന്ററുകളിലെത്തിയത്. ഇവര്‍ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്.

ജില്ലയ്ക്കകത്തുള്ള ആദിവാസി സമൂഹമുള്‍പ്പടെയുള്ളവരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. അവശ്യസര്‍വീസുകള്‍ ഒഴികെ വ്യാഴാഴ്ച മുതല്‍ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെത്തുന്ന ആരെയും കടത്തിവിടാന്‍ നിര്‍വാഹമില്ല. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്ക് ആരേയും പ്രവേശിപ്പിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular