ജനതാ കര്‍ഫ്യു നീട്ടുന്നു; നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം : `കൊറോണയ്‌ക്കെതിരെ ജനതാ കര്‍ഫ്യു നീട്ടുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്നു സഹകരിക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ പൂര്‍ണമായും അടച്ചിടും. പൊതുഗതാഗതം പൂര്‍ണമായും അവസാനിപ്പിക്കും. അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

Similar Articles

Comments

Advertismentspot_img

Most Popular