ചൈന കൊറോണയില്‍ നിന്ന മുക്തി നേടുന്നു; ഇന്നലെ പുതിയ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല, 81,000 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,263 രോഗമുക്തി നാടാനുണ്ട്

ബെയ്ജിങ്: കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇന്നലെ ആസ്വാസത്തിന്റെ ദിവസമായിരുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നത്. എന്നാല്‍ പുറത്തുനിന്നും വൈറസ് ബാധയുമായി രാജ്യത്തെത്തിയവര്‍ ചൈനയ്ക്കു തലവേദനയാകുന്നതു തുടരുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനിലുള്‍പ്പെടെ പുതിയ കൊറോണ കേസുകള്‍ കണ്ടെത്തിയിട്ടില്ല. ജനുവരി 23 മുതല്‍ വുഹാനിലെ 11 ദശലക്ഷം ജനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലാണു ജീവിക്കുന്നത്. ഹ്യൂബെ പ്രവിശ്യയിലെ 40 ദശലക്ഷത്തോളം ആളുകളും യാത്രാനിയന്ത്രണങ്ങളുള്‍പ്പെടെ പാലിക്കുകയാണ്. ചൈനയുടെ മറ്റു ഭാഗങ്ങളിലും ആള്‍കൂട്ടങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. അതേസമയം ഹ്യൂബെയില്‍ വൈറസ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ചൈനയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 3,245 ആയി.

81,000ത്തിന് അടുത്ത് ചൈനീസ് പൗരന്മാരെയാണ് വൈറസ് ബാധിച്ചത്. അതില്‍ 7,263 പേര്‍ക്കു മാത്രമാണു രോഗം ഭേദപ്പെടാനുള്ളതെന്നും ചൈന അറിയിച്ചു. എന്നാല്‍ ലോകത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു, 8,700 മരണങ്ങള്‍. രോഗം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് മാര്‍ച്ച് പത്തിന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെ വുഹാന്‍ ഒഴികെയുള്ള ഹ്യൂബെ പ്രവിശ്യയിലെ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനു ജനങ്ങള്‍ക്ക് അനുമതിയും നല്‍കി.

ഹ്യൂബെയിലെ ലോ റിസ്‌കില്‍ ഉള്ള ഇടങ്ങളില്‍നിന്ന് രോഗം ഇല്ലാത്തവരെ പ്രവിശ്യയ്ക്കു പുറത്ത് പോകാന്‍ അനുവദിക്കുമെന്ന് ബുധനാഴ്ച അധികൃതര്‍ അറിയിച്ചു. ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്തു താമസിക്കുന്നവര്‍ക്കും ജോലിയുള്ളവര്‍ക്കുമാണ് അനുമതി നല്‍കുക. എന്നാല്‍ വുഹാന്‍ ഇതിന്റെ പരിധിയില്‍ വരില്ല. അതേസമയം രാജ്യാന്തര തലത്തില്‍ വൈറസ് പടരുന്നതിന്റ ഭാഗമായി ചൈനയില്‍ വീണ്ടും രോഗം പടര്‍ന്നുപിടിക്കാമെന്ന ആശങ്കയും ബാക്കിയാണ്‌

Similar Articles

Comments

Advertismentspot_img

Most Popular