സ്വർണവില വീണ്ടും കുതിക്കുന്നു

കൊച്ചി • 31,000 രൂപ പിന്നിട്ട് സ്വർണവില കുതിക്കുന്നു. പവന് 240 രൂപ ഇന്നുയർന്ന് വില 31120 രൂപയായി. 30 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 3890 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

മൂന്നു ദിവസം കൊണ്ട് കേരളത്തിൽ 720 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ചേർന്ന് ഏറ്റവും കുറഞ്ഞത് 35000 രൂപ നൽകണം. ജനുവരി ഒന്നിന് 29000 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 2120 രൂപയാണ് ഇതുവരെ കൂടിയത്. ഗ്രാമിന് 265 രൂപയും ഉയർന്നു.

വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കുറഞ്ഞു. വിവാഹ സീസൺ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതേസമയം, സ്വർണം മാറ്റിവാങ്ങാനും വിൽക്കാനുമെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വർണവില ഏറ്റവും കുറവ്. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.

pathram desk 2:
Related Post
Leave a Comment