അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നു, പിന്നിൽ ആരാണെന്നറിയാം, മുൻപും ശ്രമിച്ചിരുന്നു, – സഞ്ജുവിന്റെ പിതാവ്

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാൽ അവരെല്ലാം വിജയ് ഹസാരെ കളിച്ചു.

പക്ഷെ ചില കാരണങ്ങൾ കണ്ടെത്തി അവർ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് ക്യാമ്പിന് മുമ്പേ താനറിഞ്ഞിരുന്നുവെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു. സഞ്ജുവിനെക്കാൾ മുൻപ് ഇന്ത്യൻ ടീമിലെത്തേണ്ടതായിരുന്നു എന്റെ മൂത്ത മകൻ, അതില്ലാതാക്കി. അതുപോലെ സഞ്ജുവിന്റെ അവസരം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. അന്ന് ഇടപെട്ടത് ദ്രാവിഡ് സാറാണ്.
സെയ്ഫിന്റെ പ്രതിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങുമ്പോൾ ടോർച്ച് വെളിച്ചത്തിൽ ഒരാൾ ഉറങ്ങുന്നു… തട്ടിവിളിച്ചതേ എഴുന്നേറ്റ് ഒറ്റ ഓട്ടം… 100 ഓളം വരുന്ന സംഘം പിറകെ… കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പ്രതി പിടിയിൽ…ബം​ഗ്ലാദേശി പൗരനായ ഇയാൾക്ക് പല പേരുകൾ, താനെയിലേക്ക് കടന്നത് ടിവിയിലും സോഷ്യൽമീഡിയിലും തന്റെ ചിത്രം പ്രചരിക്കുന്നതു കണ്ട്

കെസിഎ ചെയ്ത നന്മകൾ ഒന്നും മറന്നിട്ടില്ല. സഞ്ജുവിനെ കളിക്കാൻ അനുവദിക്കണം. അതുമാത്രമാണ് ആവശ്യം. ഞങ്ങൾ സ്‌പോർട്‌സ്മാൻമാരാണ്. സ്‌പോർട്‌സ് ബിസിനസിൽ ഞങ്ങൾക്ക് താല്പര്യമില്ല. കെസിഎയിലെ എല്ലാവരും പ്രശ്നക്കാരല്ല, ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാർ. ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം. എന്തെങ്കിലും വിദ്വേഷമുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pathram desk 5:
Leave a Comment