പ്രവാസികൾക്ക് നാട്ടിൽ എത്താതെ വോട്ട് ചെയ്യാനാവുമോ ?

ന്യൂഡൽഹി: പ്രവാസികൾക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിന് സൗകര്യമാവശ്യപ്പെട്ടുള്ള ഹർജി ഏപ്രിലിൽ വാദം കേട്ട് തീർപ്പാക്കാമെന്ന് സുപ്രീം കോടതി. ദുബായിലെ സംരംഭകൻ ഡോ.വി.പി. ഷംസീർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രവാസികൾക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുള്ള ബിൽ 2018 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, രാജ്യസഭ പാസാക്കാത്തതിനാൽ ബിൽ ലാപ്സായി. വീണ്ടും ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുൻപാകെ ഹർജിക്കാരനുവേണ്ടി ഹാരിസ് ബീരാൻ വാദിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാർക്കു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും നാട്ടിലെത്താതെ വോട്ട് ചെയ്യാൻ സൗകര്യമനുവദിക്കണമെന്ന് ഹാരിസ് ബീരാൻ വാദിച്ചു. ഈ ആവശ്യത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ എതിർക്കുന്നില്ലെന്നാണ് സൂചനയെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കോടതിയിൽ ഹാജരായിരുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി നിലപാട് വ്യക്തമാക്കിയില്ല.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment