ശബരിമല : സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ കണക്കിലെടുത്തേ നടപ്പാക്കൂ: കോടിയേരി

ശബരിമല പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂ എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണിതെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട്ടെ അലനേയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് യുഎപിഎ ചുമത്തപ്പെട്ടതുകൊണ്ടല്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം അംഗങ്ങള്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ കൈക്കൊള്ളുന്ന സംഘടനാനടപടി മാത്രമാണിത്. അലനും താഹയും സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്നും കോടിയേരി ആവര്‍ത്തിച്ചു. മാനുഷികതയുടെ പ്രശ്നമായി ഇതിനെ കാണാനാവില്ലെന്നും കോടിയേരി പറഞ്ഞു.

SHARE