കാരവന് മുകളില്‍ കയറി സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ആയിരുന്നു അത് ആണ് വൈറലായത്. എന്നാല്‍ ഇപ്പോള്‍ വിജയ് എടുത്ത സെല്‍ഫിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെല്‍ഫിയുമെടുത്തിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. വിജയിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് താരത്തിന് ആദായനികുതി വകുപ്പ് നോട്ടിസും നല്‍കിയിട്ടുണ്ട്.

SHARE