ലേറ്റ് ആയി വന്താലും….!!! രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍… ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്..!

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ടി.ടി.വി.ദിനകരനെതിരായ നടന്റെ ശക്തമായ കരുതല്‍ ധാരണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും, പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കിയാല്‍ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു– തമിഴരുവി പറഞ്ഞു.

കൃത്യമായ തീയതി ഉറപ്പില്ലെങ്കിലും പാര്‍ട്ടി ഏപ്രിലില്‍ ആരംഭിക്കും. അന്ന് രജനീകാന്ത് തന്റെ ആദ്യ പാര്‍ട്ടി സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. പാര്‍ട്ടി സമ്മേളനം ഓഗസ്റ്റില്‍ നടത്താനാണ് പദ്ധതി. സെപ്റ്റംബര്‍ ആദ്യവാരത്തോടെ തന്റെ രാഷ്ട്രീയ പദ്ധതിയും ആദര്‍ശങ്ങളും ജനങ്ങളെ വിശദീകരിക്കാന്‍ സംസ്ഥാന വ്യാപകമായി പര്യടനം ആരംഭിക്കും. നിലവിലെ അവസ്ഥ അനുകൂലമാണെന്നും ഇത് ഇതിനകം ഡിഎംകെയെയും എഐഡിഎംകെയെയും നടുക്കിയതായും അദ്ദേഹം പറഞ്ഞു.

SHARE