‘ബാത്‌റൂം പാര്‍വതി’ എന്ന ഇരട്ടപ്പേര് വന്നതെങ്ങനെ… വെളിപ്പെടുത്തി താരം

സിനിമയിലെ സുരക്ഷയുടെ കാര്യത്തിൽ ഡബ്ല്യുസിസിവന്നശേഷം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയ്ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.

‘ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമംമൂലം തടയേണ്ടതാണ്.”

”അതുപോലെ സാനിട്ടേഷന്‍ പ്രശ്‌നങ്ങള്‍. 2014ല്‍ അതേക്കുറിച്ച് ‘അമ്മ’യുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ‘ബാത്‌റൂം പാര്‍വതി’ എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ് ഡബ്യൂ സി സി ചെയ്യുന്നത്. ഇനിയും എ. എം. എം. എയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. ഇതേകാര്യം ചോദിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്”- പാര്‍വതി പറഞ്ഞു.

SHARE