ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണോ ?

തിരുവനന്തപുരം:കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ ഇന്ത്യയിൽ ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണമെന്ന് കേരളത്തിലെ ഐഎംഎ മേധാവി ഡോ. സൂൽഫി നൂഹുവിന്‍റെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂനാനിയും ഹോമിയോവിലും മരുന്നുണ്ടെന്ന് വകുപ്പുകളുടെ  കേന്ദ്ര സർക്കാരിനു കീഴിലെ വെബ്സൈറ്റുകളിൽ വിവരം  നൽകിയതിന്‍റെ പേരിലാണ് ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണമെന്ന് കേരളത്തിലെ ഐഎംഎ മേധാവി ഡോ. സൂൽഫി നൂഹു കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആയൂർവേദത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മരുന്നുണ്ടെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്‍റെ ഡയറക്ടർ ഡോക്ടർ പ്രീയ ബിഎഎംഎസോ അവർക്കു കീഴിലെ മറ്റേതെങ്കിലും ജോയിന്‍റ് ഡയറക്ടർമാരോ അവകാശവാദം ഉന്നയിച്ചിട്ടില്ല.
കേരളത്തിലെ ആയൂർവേദ വിദ്യാഭ്യാസ ഡയറക്ടറോ ജോയിന്‍റ് ഡയറക്ടർമാരോ അവകാശവാദം ഉന്നയിച്ചിട്ടില്ല.
മാത്രമല്ല കേരളത്തിലെ സർക്കാർ ആയൂർവേദ കോളജുകളിലെ ഏതെങ്കിലും ഒരു പ്രിൻസിപ്പൽ ഈ അവകാശവാദം ഉന്നയിച്ചിട്ടില്ല. 
പനി പിടിച്ച ഒരു രോഗിയെ ചികിത്സിക്കാൻ കിട്ടുന്നതിനു കൊതിച്ചിട്ടാണ് തിരുവനന്തപുരം ആയൂർവേദ കോളജിൽ നിന്ന് പനിക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ  ചികിത്സയുണ്ടെന്ന് കേരളകൗമുദി പത്രത്തിൽ വാർത്താകുറിപ്പ് കൊടുത്തത്. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പനിപിടിച്ചവരുടെ ക്യൂ നൂറിനുമേലായിട്ടും ഈ ആശുപത്രിയുടെ ഒരു കിലോമീറ്റർ അകലെയുളള ആയൂർവേദ ആശുപത്രിയിൽ ഒരു രോഗി പോലും പനി ചികിത്സക്കായി എത്തുന്നില്ല. ഇങ്ങനെ ഗതികെട്ട നിലയിലാണ് ആയൂർവേദ കോളജിലെ പാവങ്ങളായ ഡോക്ടർമാർ വാർത്ത നൽകി ഒരു രോഗിയെയെങ്കിലും ആവാഹിക്കാൻ ശ്രമിക്കുന്നത്. എന്നിട്ട് എന്തിനാണ് വെറുതേയിരിക്കുന്ന ആയൂർവേദക്കാരുടെ മേൽ ഐഎംഎ കുതിര കയറുന്നതെന്ന് മനസിലാകുന്നില്ല.
ഈ സാഹചര്യത്തിൽ ഐഎംഎയും സംഘടനയുടെ നേതാവായ ഡോ. സൂൽഫി നൂഹുവും കൊറോണ പനിപിടിച്ചവർ തിരുവനന്തപുരം ആയൂർവേദ കോളജിൽ ചികിത്സ തേടിപ്പോകുമെന്നോ അതിന്‍റെ പേരിൽ അലോപ്പൊതി ഡോക്ടർമാർക്ക് രോഗികളെ കുറയുന്നതുകൊണ്ട് തങ്ങളുടെ അന്നം മുട്ടുമെന്നോ പേടിക്കേണ്ട.
ആയൂർവേദവും ഹോമിയോയും യൂനാനിയും കപട വൈദ്യശാസ്ത്രമാണെന്ന് ഐഎംഎ മേധാവി ആക്ഷേപിച്ചതിനെ വൈദ്യമഹാസഭ അപലപിക്കുന്നു. 
ആയൂർവേദവും ഹോമിയോയും യൂനാനിയും കപട വൈദ്യശാസ്ത്രമാണെന്ന ഐഎംഎയുടെ പ്രസ്താവനയെക്കുറിച്ച് ആയൂർവേദ കോളജ് അധ്യാപക സംഘടനയുടേയും സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയുടേയും ആയൂർവേദമരുന്നുനിർമാതാളുടേയും അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.
കേരളത്തിൽ പാരന്പര്യ വൈദ്യ·ാർ ഉള്ളതിനാലാണ് സർക്കാർ ആയൂർവേദ ആശുപത്രികളിൽ രോഗികളെ കിട്ടാതിരിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടന. അതിനാലാണ് കേരളത്തിലെ പാരന്പര്യ വൈദ്യ·ാരെ ഉ·ൂലനം ചെയ്യാനായി  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അലോപ്പൊതി ഡോക്ടറായ ഡോ. യു .നന്ദകുമാറിനെയും സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനാ നേതാവ് ഡോ. ഷർമദ്ഖാനെയും രംഗത്തിറക്കി പോരാടിയത്. ആയൂർവേദം കപട ചികിത്സയാണെന്ന ഐഎംഎ പ്രസ്താവനയിൽ  ഡോ. ഷർമദ്ഖാന്‍റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
എഎംഎഐ പ്രസിഡന്‍റിന്േ‍റയും ജനറൽ സെക്രട്ടറിയുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നതായി മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular