സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണം; പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കുന്നു; സ്ത്രീകള്‍ക്ക് അയാളോട് പ്രണയം; രഞ്ജിതയുമായുള്ള വീഡിയോ വൈറലായതിന് പിന്നില്‍.. (വീഡിയോ)

വിവാദ ആള്‍ദൈവം നിത്യാനന്ദക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയകുമാര്‍ എന്ന യുവാവ്. ഇതുവരെ നമ്മള്‍ അറിഞ്ഞതൊന്നുമല്ല നിത്യാനന്ദ എന്ന് ഈ യുവാവ് തെളിവ് സഹിതം വ്യക്തമാക്കുന്നു.
പത്ത് വര്‍ഷം നിത്യനന്ദയ്ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിരിക്കുകയാണ് എന്റെ ദേഹം മുഴുവന്‍. എന്നാല്‍ അന്ന് അത് ചെയ്തത് അദ്ദേഹത്തോടുള്ള ഇഷ്ട്ടം കൊണ്ടാണ്. എന്നാല്‍ ഇന്ന് അയാളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നത്. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ നിത്യാനന്ദയെ കുറിച്ച് പറയുന്നത്.

വിജയകുമാര്‍ പറയുന്നത് ഇങ്ങനെ : നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്രയും വലിയ കുറ്റവാളി തന്നെയാണ് താനും. കാരണം അയാള്‍ക്കൊപ്പം പത്ത് വര്‍ഷംഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്തത് പലതും ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റ് പറയാന്‍ താന്‍ തയ്യാറാണ്. അതിന് നീതി പീഠം നല്‍കുന്ന എന്ത് ശിക്ഷ ഏറ്റ് വാങ്ങാനും ഞാന്‍ തയ്യാര്‍. അത്രയും നടുക്കുന്ന കാര്യങ്ങളാണ് അയാളുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിലുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. മൂവായിരത്തോളം അംഗങ്ങള്‍ അവിടെ ഉണ്ട്. കൂടുതലും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരില്‍ പലരും നിത്യാനന്ദയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് എന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ആശ്രമത്തിന്റെ തന്നെ രഹസ്യ അറകളില്‍ ഉണ്ടെന്നും ആരോപിക്കുന്നുണ്ട്.

ഇത് കണ്ടെത്താന്‍ എന്താണ് പാട്. ആശ്രമം റെയ്ഡ് ചെയ്യുക. അവിടെള്ളുവരെ ചോദ്യം ചെയ്യുക. പല വാട്സാപ്പ് ഗ്രൂപ്പിലും ഇപ്പോഴും അയാള്‍ സജിവമാണ്. അയാളുടെ എല്ലാ വൃത്തിക്കേടിനും കൂട്ടു നിന്നയളാണ് ഞാന്‍. ആരെയും കയ്യിലെടുക്കുന്ന വാക് സാമാര്‍ത്ഥ്യമാണ് അയാള്‍ക്ക്. അരായാലും വീണ് പോകും. ഞാനും അങ്ങനെ വീണതാണ്.

അവിടെയുള്ള സ്ത്രീകള്‍ക്ക് പലര്‍ക്കും അയാളോട് പ്രണയമാണ്. എന്നോട് എന്താണ് അയാള്‍ ഇഷ്ടമാണെന്ന് പറയാത്തതെന്ന് ചിന്തിക്കും. രഞ്ജിതയുമായുള്ള വീഡിയോ വൈറലായതിന് പിന്നിലും ഇതു തന്നെയാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കൂ അയാളുടെ വാക്കുള്‍ക്ക് എത്രമാത്രം ശക്തിയുണ്ടെന്ന്.

അമാവാസി നാളില്‍ നിത്യാനന്ദ തന്നെ ഉണ്ടാക്കിയ ഒരു മരുന്ന് നല്‍കാറുണ്ട്. അത് കഴിച്ചാല്‍ വിധേയത്വം കൂടും. സുന്ദരിമാരായ പെണ്‍കുട്ടികള്‍ അയാളുടെ ചുറ്റിലും എപ്പോഴും വേണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തില്‍ എത്തും. ഇതാണ് ബിസിനസ്സ് തന്ത്രം. കോടിക്കണക്കിന് സ്വത്തുക്കള്‍ ആശ്രമത്തിന്റെ പേരില്‍ എഴുതി വെച്ച് താമസിക്കുന്ന ഒരുപാട് പേരുണ്ട്.

മേഡലുകളെ നിര്‍ത്തി പരസ്യം ചെയ്യുന്നതുപോലെയാണ് അയാള്‍ പെണ്‍കുട്ടികളെ നിര്‍ത്തി ആളുകളെ വശീകരിക്കുന്നത്. ഇതിന് പുറമെ വ്യാജ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടും. ചെറിയ ആശ്രമങ്ങള്‍ക്ക് സഹായം കൊടുത്ത് അവരുടെ ആശ്രമം ഇയളുടെ പേരിലേക്ക് ആക്കും. ഇത്തരത്തില്‍ നാല് ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ സഹായിച്ച ആളാണ് ഞാന്‍. ഇത് എല്ലാം ഞാന്‍ കോടതിയില്‍ പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവളുടെ മരണം.

ഞാനും 2015 മുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടാന്‍ തുടങ്ങി. പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നു. അയാള്‍ക്ക് വഴങ്ങാതെ വന്നതിന് എന്നെ മുറിയില്‍ ഇട്ട് പൂട്ടി. വളരെ ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ 2018ലാണ് ഞാന്‍ രക്ഷപ്പെടുന്നത്.

അത്രയും നാള്‍ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിള്ള പീഡനത്തിനാണ് ഞാന്‍ ഇരയായത്. എന്റെ അനുഭവം ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം ഒന്ന് ആലോചിച്ച് നോക്ക്. എല്ലാ തെളിവുകളും എന്റെ കൈയില്‍ ഉണ്ട്. ഞാന്‍ കോടതിയില്‍ മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം, എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി നിത്യാനന്ദയായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular