ഓടുന്ന ട്രെയിനില്‍ എയ്ഡ്സ് രോഗിയും വിധവയുമായ 22കാരിയെ കൂട്ടബലാംത്സഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി

എയ്ഡ്സ് രോഗിയും വിധവയുമായ 22കാരിയെ ഓടുന്ന ട്രെയിനില്‍ കൂട്ടബലാംത്സഗം ചെയ്തു. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ബീഹാര്‍ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
എയ്ഡ്സ് രോഗിയായ യുവതി, ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിലാണ് ചികിത്സ തേടുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.

കുദ്ര സ്റ്റേഷനിലിറങ്ങേണ്ട പ്രതികള്‍ സ്ഥലമെത്തിയിട്ടും ഇറങ്ങിയില്ല. രാത്രി, കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞതോടെ, അവസാന സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പായി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അവസാന സ്റ്റേഷനായ ഭഭുവായില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കമ്പാര്‍ട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ റെയില്‍വേ പോലീസ് പരിശോധിച്ചതിലൂടെയാണ് പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. തുടര്‍ന്ന് ഇരുവരെയും പോലീസ് കയ്യോടെ പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...