6 വര്‍ക്കിങ് പ്രസിഡന്റുമാര്‍, 13 വൈസ് പ്രസിഡന്റുമാര്‍, 36 ജനറല്‍ സെക്രട്ടറിമാര്‍, 70 സെക്രട്ടറിമാര്‍; കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായം

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായമായി. ടി.സിദ്ദിഖ് ഉള്‍പ്പെടെ 6 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായി. 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുളളത്. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനും നടത്തിയ അവസാനവട്ട നീക്കങ്ങളും ഫലം കണ്ടില്ല. 6 വര്‍ക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരുമുണ്ട്.

നൂറിനടുത്തുള്ള പട്ടിക 75 എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങിയില്ല. കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും കൂടാതെ കെ.വി. തോമസും വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ശൂരനാട് രാജശേഖരന്‍, ടി.എന്‍. പ്രതാപന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, സി.പി. മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.സി. റോസക്കുട്ടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പത്മജ വേണുഗോപാലും എ.എ. ഷുക്കൂറുമടക്കം പി.എം. സുരേഷ് ബാബുവുമടക്കം 22 ജനറല്‍ സെക്രട്ടറിമാര്‍.

യു.രാജീവന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാകും. മുന്‍ എംഎല്‍എ എം.പി. വിന്‍സെന്റ് തൃശൂര്‍ ഡിസിസി അധ്യക്ഷനാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐഎസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, മുകുല്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അന്തിമവട്ട ചര്‍ച്ച നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular