മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണാര്‍ഥം പാലക്കാട് നൂറണിയില്‍ നടത്തിയ ചാരിറ്റി ഫുട്ബോള്‍ മത്സരത്തിന്റെ ഗാലറി തകര്‍ന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകര്‍ന്നത്. ഏകദേശം 30 മീറ്ററിലേറെ തകര്‍ന്നു. ആറ് വരികളിലായി ആയിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

SHARE