അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം

തിരുവനന്തപുരം: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ. സി.രാജ്കുമാര്‍ പറഞ്ഞു. അന്താരാട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനം ഇതിനാവശ്യമാണ്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സര്‍വ്വകലാശാകള്‍ക്ക്ആഗോള റാങ്കിംഗില്‍ ഇടംനേടാനുള്ള പത്ത് മാര്‍ഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ സോഷ്യല്‍ സയന്‍സ് ആന്‍ഡ് പോളിസി, ബി.എ ലീഗല്‍ സ്റ്റഡീസ്,എംഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ 2020 മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുമെന്നും വിസി അറിയിച്ചു.

ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരത്തിലുള്ള അധ്യാപക ഫാക്കല്‍റ്റി നിലനിര്‍ത്തുകയെന്നത് പ്രധാന വെല്ലുവിളിയാണ്.
അന്താരാഷ്ട്ര റാങ്കിംഗില്‍ ഇടംനേടാന്‍ നമ്മുടെ സര്‍വ്വകലാശാലകളും രാജ്യത്തെ വിദ്യാഭ്യാസനയരൂപീകര്‍ത്താക്കളും ശ്രദ്ധചെലുത്തുന്നുണ്ടെന്നും വിസി അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റിയുടെ ഗുണനിലവാരം പരിശോധനാ വിധേയമാക്കേണ്ട സമയാണിത്.സാമ്പത്തിക വളര്‍ച്ച, നൂതന ആശയങ്ങള്‍, സാമൂഹിക വളര്‍ച്ച, സംരംഭകത്വം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന രീതിയില്‍ സര്‍വ്വകലാശാലകളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക വിജയത്തിനും വളര്‍ച്ചയ്ക്കും യോഗ്യതയും പരിചയസമ്പന്നവുമായ ഫാക്കല്‍റ്റിയുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ രംഗത്തെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്രയോഗ്യതയുള്ള അദ്ധ്യാപകരുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മൂല്യം ഉയര്‍ത്തുന്നതിനും ഭാവിയിലേക്കുള്ള വഴിതെളിയിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ യോഗ്യരായ അദ്ധ്യാപകരുടെ സേവനം സഹായിക്കുന്നു. ഇതിനുദാഹരണമാണ് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റിയെയും സ്റ്റാഫിനെയുമാണ് ജിന്‍ഡാല്‍ സര്‍വ്വകലാശാല റിക്രൂട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള ഫാക്കല്‍റ്റിയില്‍ 51 ശതമാനം ലോകത്തെ മികച്ച 200 അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 49 ശതമാനം കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍, ഐഐറ്റി, ഐഐഎം എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫാക്കല്‍റ്റിയിലെ 15 ശതമാനവും മുപ്പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജെജിയു പോലുള്ള രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ക്ക് ആഗോളതലത്തിലുള്ള അംഗീകാരവും മികവും കൈവരിക്കാന്‍ ഗുണമേന്മയുള്ള ഫാക്കല്‍റ്റി സഹായകരമാകും.
ആഗോള പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിദ്യാര്‍ത്ഥികളുടെ പഠനരീതിയില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിലെ മാറ്റത്തിന് കാരണം നൂതനയും വിശിഷ്ടവുമായ സ്വകാര്യ സര്‍വ്വകലാശാലകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സംസ്‌കാരവും ദേശിയതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അദ്ധ്യാപകര്‍ അവരുടെ ജീവിത പരിചയം വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുമ്പോള്‍ ആകര്‍ഷണീയമായ പഠന അന്തരീക്ഷം ക്യാമ്പസുകളില്‍ സൃഷ്ടിക്കാന്‍ കഴിയും.
ലോകോത്തര ഫാക്കല്‍റ്റികളെ നിയമിക്കുന്നതും നിലനിര്‍ത്തുന്നതും ഒരു സര്‍വ്വകലാശാലയുടെ ആഗോളതലത്തിലുള്ള മത്സരപരവും ബുദ്ധിപരമായ സവിശേഷതയാണ്.

അദ്ധ്യാപനവും ഗവേഷണവുമാണ് ഫാക്കല്‍റ്റിയുടെ പ്രധാന രണ്ട് ഉത്തരവാദിത്വങ്ങള്‍. അതിനാലാണ് ഇന്നത്തെ കാലത്ത് യൂണിവേഴ്‌സിറ്റികള്‍ക്ക് ഇവ രണ്ടും നിയന്ത്രിക്കുന്നത് പ്രധാന വിഷയമായിരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം കാര്യക്ഷതമതയുള്ള അദ്ധ്യാപകരാണ്.

പരമ്പരാഗതമായ യോഗ്യതാമാനദണ്ഡങ്ങള്‍ക്ക് പുറമെ, ഫാക്കല്‍റ്റിയുടെ ഗുണനിലവാരവും അവരുടെ ബോധനപരമായ കാഠിന്യവും സാങ്കേതികതകളും വിലയിരുത്തുന്നതിന് മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫാക്കല്‍റ്റിയുടെ അക്കാദമിക യോഗ്യത, പ്രവര്‍ത്തി പരിചയം, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച മാസികയുടെ നിലവാരം, അന്താരാഷ്ട്രതലത്തിലെ മുന്‍നിര അക്കാദമിക ഫോറത്തങ്ങളിലെ റിസേര്‍ച്ച് വര്‍ക്കുകളുടെ അവതരണം, ഗവേഷണ സ്‌കോഷര്‍ഷിപ്പ് എന്നിവയും പുതിയ നിര്‍ണയ രീതിയില്‍ ഉള്‍പ്പെടുന്നു.
മൂന്നുകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കുന്നതെന്ന് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വൈസ് ഡീന്‍ ഡോ. മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
മികച്ച ഫാക്കല്‍റ്റിയാണ് ഇവയുടെ പ്രധാനമാനദണ്ഡം. കൂടാതെ, മറ്റൊരു പ്രധാനകാര്യം മികച്ച ഫാക്കല്‍റ്റിക്കൊപ്പമുള്ള ഗവേഷണമാണ്. ഇവ രണ്ടും ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ കാണാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി ലാഭവിഹിതം ഉണ്ടാക്കണമെങ്കില്‍ ഇവ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ആഗോള ഫാക്കല്‍റ്റികൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മള്‍ ജീവിക്കുന്ന സങ്കീര്‍ണമായ കാലഘട്ടത്തെക്കുറിച്ച് അവബോധമുള്ള ഫാക്കല്‍റ്റിയെന്നാണ്. അതായത് പഠിപ്പിക്കുന്ന വിഷയത്തിന് പുറമെ, വിജ്ഞാനശാസ്ത്രത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്ന് ജിന്‍ഡാല്‍ ഗ്ലോബല്‍ വൈസ് ഡീനും പ്രഫസറുമായ ഡോ. ശ്രീജിത്ത് എസ്.ജി അഭിപ്രായപ്പെട്ടു.

ഗവേഷണം, പ്രസിദ്ധീകരണം എന്നിവയുള്‍പ്പെടെ ലോക റാങ്കിന്റെ മാനദണ്ഡങ്ങള്‍ മനസിലാക്കി ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അക്കാദമിക ഇന്നവേഷന്‍, ആഗോള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇന്റലക്ച്വല്‍ ഫ്രീഡം, ഗവേഷണ മികവ് എന്നിവയും ആഗോള റാങ്കിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്രവത്കരണവും ഇന്ത്യന്‍ സര്‍വകലാശാകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular