‘മലയോര വികസന സംഗമം’; ലോഗോ പ്രകാശനം ഇന്ന്

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ഇന്ന്. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി ലോഗോ പ്രകാശനം ചെയ്യും. എംഎല്‍എമാര്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രകാശ ചടങ്ങില്‍ പങ്കെടുക്കും.

മലയോര പ്രദേശത്തിന്റെ സമഗ്രവികസനം മുന്‍നിര്‍ത്തിയും, വികസന കുതിപ്പിന് വഴിവെക്കുന്ന 21 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച അങ്കമാലി -എരുമേലി- തിരുവനന്തപുരം ശബരി റെയില്‍വേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ‘മലയോര വികസന സംഗമം’ സംഘടിപ്പിക്കുന്നത്.

ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കമാല്‍ പാഷയുടെ അധ്യക്ഷതയില്‍ ‘മലയോര വികസന സംഗമം’ ഡിസംബര്‍ അവസാന വാരം കോട്ടയത്ത് നടക്കും. മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലേ പ്രമുഖരേയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലേയും വ്യവസായിക രംഗങ്ങളിലെ പ്രമുഖരും മത സാമുദായിക നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.

SHARE