ഏത് കാര്യവും നെഗറ്റീവായി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍ ? ഏങ്കില്‍ സൂക്ഷിക്കണം

നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും നാം നിരാശഭരിതരും ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കാത്തവരും സ്വയം സന്തോഷിക്കാന്‍ കഴിയാത്തവരുമായും മാറുകയും ചെയ്യുന്നു.

ചിലര്‍ ഏത് കാര്യത്തെയും നെഗറ്റീവ് ചിന്തയിലൂടെ മാത്രമേ നോക്കി കാണുകയുളളൂ. മറ്റുളളവരുടെ വാക്കുകള്‍ വളച്ചൊടിക്കുകയും അവയെ നെഗറ്റീവായി മാത്രം വ്യാഖ്യാനിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും മാനസിക വൈകല്യം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസിക രോഗം, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടാതലായി വരാം എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിഷാദം പോലുളള മാനസിക അവസ്ഥയിലുളളവര്‍ക്കും കാര്യങ്ങളെ നെഗറ്റീവായി എടുക്കാനുളള പ്രേരണ കൂടുതലാണ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇത്തരം മാനസിക വൈകല്യമുളളവര്‍ക്ക് പറയുന്ന കാര്യങ്ങള്‍ ആ രീതിയില്‍ എടുക്കാനുളള കഴിവ് ഉണ്ടാകില്ല. അവര്‍ക്കൊന്നും പോസിറ്റീവായി മനസിലാക്കാന്‍ കഴിയില്ല എന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിലാണ് പഠനം നടത്തിയത്.

അമിത ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാശ്രമങ്ങള്‍, വഴക്കടിക്കല്‍, പൊട്ടിത്തെറി, മനോനിലയിലുണ്ടാവുന്ന മാറ്റം , വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളുളളവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം.

BTM AD

Similar Articles

Comments

Advertisment

Most Popular

ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ? സ്വപ്‌ന സുരേഷ് കട ഉദ്ഘാടനത്തിന് പോയതില്‍ പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം...

കേരളത്തില്‍ ഇന്ന് കോവിഡ് കുതിപ്പ്; 272 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ ഇന്ന് 68 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത്...

സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ച: ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍ എവിടെ?

ചെന്നൈ: ആരോഗ്യവകുപ്പിന്റെ ഉറക്കം കെടുത്തി ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍. ജൂലൈ 5 വരെയുള്ള കണക്ക് അനുസരിച്ചു നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്ന് 473 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്....