കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 69 റണ്‍സിനാണ് ഇന്ത്യ എ യുടെ വിജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്. 45 ഓവറില്‍ 258 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. 10 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

Similar Articles

Comments

Advertismentspot_img

Most Popular