ശ്രീറാം വെങ്കിട്ടരാമന്‍ വീണ്ടും കുരുക്കിലേക്ക്…!!! ഇടുക്കി സ്വദേശിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് പരാതി

ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എന്‍.ശിവന്‍ 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്തിരുന്നു. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവന്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രന്‍ കെ.ബി.പ്രദീപ് ആരോപിച്ചു. തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.

ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയതിയില്‍ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാല്‍ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular