ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; കര്‍ശന ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഞായറാഴ്ചയും തിങ്കളാഴ്ചയും പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മേല്‍പ്പറഞ്ഞ കാലയളവില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഡി എം എ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കെ എസ് ഡി എം എയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

11 -08-2019 മുതല്‍ 12-08-2019 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് .

മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുന്നു.

കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്

11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular