ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും സഞ്ജയ് പാസ്വാന്‍ പറഞ്ഞു.

വിരമിക്കലിന് ശേഷമാകും ധോണി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അദ്ദേഹത്തെ ദീര്‍ഘനാളായി അറിയാം. എന്റെ സുഹൃത്താണ്. ബിജെപിയില്‍ തന്നെ അദ്ദേഹം ചേരുമെന്നാണ് പ്രത്യാശിക്കുന്നതെന്നും സഞ്ജയ് പാസ്വാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിനോടാണ് പാസ്വാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ അമിത് ഷായുമൊത്തുള്ള ധോണിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ധോണിയുടെ മാനേജര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

SHARE