ഇന്നും മഴയ്ക്ക് സാധ്യത… ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം തടസപ്പെട്ടേക്കും

മഴ കാരണം നിര്‍ത്തിവെച്ച ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ ഇന്ന് പുന:രാരംഭിക്കാനിരിക്കേ വീണ്ടും മഴ ഭീഷണി. വൈകുന്നേരം മൂന്നു മുതല്‍ മാഞ്ചസ്റ്ററിലാണ് മത്സരം. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച ഇന്നിങ്സ് തുടങ്ങുക.

47-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ആദ്യം ബോള്‍ ചെയ്യുക. 85 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റോസ് ടെയ്ലറും നാലു പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ടോം ലഥാമുമായിരുന്നു ക്രീസില്‍.

പക്ഷേ മാഞ്ചസ്റ്ററില്‍ റിസര്‍വ് ദിനത്തിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 20 ഓവര്‍ എങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായാലേ മത്സരം പുനഃരാരംഭിക്കൂ. മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനേക്കാള്‍ പോയന്റുള്ളതിനാല്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും.

47-ാം ഓവറിലെ ആദ്യ പന്തെറിഞ്ഞതിനു ശേഷമാണ് ചൊവ്വാഴ്ച്ച മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷം പിച്ച് പരിശോധിച്ച അമ്പയര്‍മാരുടെ തീരുമാനം അനുസരിച്ച് മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular