ഫിഞ്ചിന്റെ സെഞ്ച്വറി മികവില്‍ ഓസിസിന് കൂറ്റന്‍ സ്‌കോര്‍

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അടിച്ചുകൂട്ടിയത് 334 റണ്‍സ്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടെങ്കിലും തുടക്കത്തിലും മധ്യനിരയിലും പുറത്തെടുത്ത ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

ആരോണ്‍ ഫിഞ്ച് 132 പന്തില്‍ 15 ഫോറും അഞ്ചു സിക്സും സഹിതം 153 റണ്‍സ് അടിച്ചെടുത്തു. 59 പന്തില്‍ 73 റണ്‍സുമായി സ്റ്റീവ് സ്മിത്ത് ഫിഞ്ചിന് പിന്തുണ നല്‍കി. പിന്നീട് മാക്സ്വെല്ലിന്റെ വെടിക്കെട്ടായിരുന്നു. അഞ്ചു ഫോറും ഒരു സിക്സും സഹിതം 25 പന്തില്‍ 46 റണ്‍സാണ് മാക്സ്വെല്‍ അടിച്ചെടുത്തത്.

ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ സ്മിത്തിനെ കൂട്ടുപിടിച്ച് ഫിഞ്ച് 173 റണ്‍സ് അടിച്ചുകൂട്ടി. 49-ാം ഓവറില്‍ കാരിയേയും കമ്മിന്‍സിനേയും റണ്‍ഔട്ടാക്കി ഉദാന ലങ്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 47-ാം ഓവറില്‍ ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റും ഉദാന വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular