മുഖ്യമന്ത്രിക്ക് കള്ളം പറയാം; ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മുഖ്യമന്ത്രിക്ക് കള്ളം പറയാം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണ്. ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു കൊണ്ടായിരുന്നില്ല അത്. പതിമൂന്ന്, പതിനാല് ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍നിന്ന് രണ്ടിലേക്ക് മാറ്റിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം, അതേസമയം കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍നിന്ന് രണ്ടിലേക്ക് മാറ്റിയതിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular