എറണാകുളത്ത് റീ പോളിങ് നടക്കുന്നു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തിലെ റീ പോളിങ് ആരംഭിച്ചു. ഏപ്രില്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നത്. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ യന്ത്രത്തില്‍ കൂടുതലായി കണ്ടെത്തുകയായിരുന്നു.

കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട കണിയാംകുന്ന് പ്രദേശത്തുള്ള 915 വോട്ടര്‍മാരാണ് ബൂത്തിലുള്ളത്. ഏപ്രില്‍ 23ന് 715 പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. റീ പോളിങ് പ്രഖ്യാപിച്ചതോടെ മൂന്നുപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചരണം പുനഃരാരംഭിച്ചിരുന്നു..

എല്‍ ഡി എഫിന്റെ പി രാജീവ്, യു ഡി എഫിന്റെ ഹൈബി ഈഡന്‍, എന്‍ ഡി എയുടെ അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ തമ്മിലാണ് ഇവിടെ മത്സരം. കിഴക്കേ കടുങ്ങല്ലൂര്‍ ബാങ്ക് ഹാളാണ് ബൂത്ത്. രാവിലെ ഏഴുമണിക്കു തന്നെ പോളിങ് ആരംഭിച്ചു. സ്ത്രീകളുടേത് ഉള്‍പ്പെടെ നീണ്ടനിരയാണ് ബൂത്തിനു പുറത്ത് കാണാനാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular