കൊച്ചി: സ്വകാര്യ ബസ് ലോബിക്കെതിരായ പരാതികള്‍ വ്യാപകമായതോടെ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കാണ് ട്രെയിന്‍ അനുവദിച്ചത്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) തിങ്കളാഴ്ച രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തു.
സ്റ്റോപ്പുകള്‍: കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാരപ്പേട്ട് 7.38, വൈറ്റ്ഫീല്‍ഡ് 8.29.
തിരിച്ചുള്ള ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് കൊച്ചുവേളിയില്‍ എത്തും. 8 സ്ലീപ്പര്‍, രണ്ട് തേഡ് എ.സി, 2 ജനറല്‍ എന്നിങ്ങനെയാണ് സീറ്റ് നില. 28 മുതല്‍ ജൂണ്‍ 30 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. പിന്നീട് കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുള്ള സാധ്യതയും റെയില്‍വേ ആരായുന്നുണ്ട്.