ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് : ക്വട്ടേഷന്‍ 30000 രൂപയുടെതെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് െ്രെകബ്രാഞ്ച്. വെടിയുതിര്‍ത്ത പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണെന്നും െ്രെകംബ്രാഞ്ച് പറഞ്ഞു.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. ബിലാല്‍, വിപിന്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും െ്രെകംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും െ്രെകംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് െ്രെകംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...