അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന; പാക്കിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ വെടിവെച്ചിട്ടതിന് തെളിവുണ്ട്

ന്യൂഡല്‍ഹി: അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന . പാക്കിസ്ഥാന്റെ എഫ്–16 വിമാനം വെട!ിവെച്ചിട്ടെന്ന ഇന്ത്യയുടെ വാദം ചോദ്യം ചെയ്ത അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന. തങ്ങളുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവന്‍ എഫ്–16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് 2 യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’ റിപ്പോര്‍ട്ട്‌ െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തില്‍ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് എയര്‍ സ്റ്റാഫ് (ഓപറേഷന്‍സ്) അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ അറിയിച്ചു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. വിമാനങ്ങളില്‍ നിന്നുള്ള ‘ഇജക്ഷന്‍’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്‌നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ എഫ്–16 ഉപയോഗിച്ചത് റഡാര്‍ സിഗ്‌നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular