അന്‍പതുകാരന് വധു ഇരുപത്തിയാറുകാരി

അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാര്‍ ദേ സിനിമയുടെ ട്രെയിലര്‍ എത്തി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തില്‍ സംഭവിക്കുന്ന പുകിലുകളുമാണ് ചിത്രത്തിന്റെ പ്രമേയംആശിഷ് എന്ന അന്‍പതുകാരനായി അജയ്‌ േദവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു. തബുവാണ് ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ആശിഷിന്റെ പ്രായവ്യത്യാസം വിവാഹത്തിലുണ്ടാക്കുന്ന തടസ്സങ്ങളാണ് രസകരമായി ചിത്രത്തില്‍ പ്രതിപാദിക്കുക. അകിവ് അലിയാണ് സംവിധാനം. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും

Similar Articles

Comments

Advertismentspot_img

Most Popular