അഞ്ച് ജില്ലകളിലെ ചൂട്‌ ഇനിയും ഉയരും; മുന്‍കരുതലുകള്‍ സ്വീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

സൂര്യാഘാതം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍

* രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.

* നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക

* പകല്‍സമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular